ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം,പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് യുവതി, അത്ഭുതകരമായ രക്ഷപ്പെടല്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th August 2021 12:10 PM  |  

Last Updated: 19th August 2021 12:10 PM  |   A+A-   |  

TRAIN ACCIDENT in india

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ യുവതി രക്ഷിക്കുന്നു, എഎന്‍ഐ

 

ഇന്‍ഡോര്‍: പ്ലാറ്റ്‌ഫോമില്‍ ഓടുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റി വീണ യുവതി അത്ഭുകരമായി രക്ഷപ്പെട്ടു. യുവതി വീഴുന്നത് കണ്ട് ഓടിയെത്തിയ യാത്രക്കാരാണ് രക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിച്ചതാണ് യുവതി. അതിനിടെ കാല്‍ തെറ്റി യുവതി പ്ലാറ്റ്‌ഫോമിലേക്ക് വീണു. ട്രെയിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ ട്രാക്കിലേക്ക് വീഴാന്‍ പോയ യുവതിയെ പിടിച്ചുവലിച്ച് മുകളിലേക്ക് കയറ്റുകയായിരുന്നു. 

ഈസമയത്ത് പ്ലാറ്റ്്‌ഫോമില്‍ കൂടി നിന്ന യാത്രക്കാരാണ് യുവതി വീഴുന്നത് കണ്ടത്. ഉടന്‍ തന്നെ വലിച്ചു കയറ്റുകയായിരുന്നു. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമാണ് യുവതി ട്രെയിനില്‍ കയറാന്‍ ശ്രമിച്ചത്. ഭര്‍ത്താവും കുഞ്ഞും ട്രെയിനില്‍ കയറിയതിന് പിന്നാലെ യുവതി കയറാന്‍ ശ്രമിച്ചപ്പോഴാണ് കാല്‍ തെറ്റി വീണത്.