ഇന്നലെ 35,178 പേർക്ക് കോവിഡ‍്, 440 മരണം; ചികിത്സയിലുള്ളവർ 3,67,415
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2021 09:45 AM |
Last Updated: 19th August 2021 09:45 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 35,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 440 പേർ കൂടി മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,22,85,857 ആയി ഉയർന്നു. നിലവിൽ 4,32,519 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 37,169 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,14,85,923 ആയി ഉയർന്നു. നിലവിൽ 3,67,415 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഇതുവരെ 56,06,52,030 പേർക്കാണ് വാക്സിൻ നൽകിയത്. ഇന്നലെ മാത്രം 55,05,075 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.