ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരം: മഹാരാഷ്ട്ര ആരോഗ്യവകുപ്പ് 

മഹാരാഷ്ട്രയില്‍ അതിതീവ്രവ്യാപന ശേഷിയുള്ള കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ അതിതീവ്രവ്യാപന ശേഷിയുള്ള കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരം. ചികിത്സയോട് നല്ലനിലയില്‍ പ്രതികരിക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞദിവസമാണ് മറൈന്‍ എന്‍ജിനീയര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ ഒമൈക്രോണ്‍ കേസാണിത്. കല്യാണിലെ കോവിഡ് കെയര്‍ സെന്ററിലാണ് 33കാരന്‍ ചികിത്സയില്‍ കഴിയുന്നത്. 

വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച ആറുപേരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മറൈന്‍ എന്‍ജിനീയര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് നവംബര്‍ 23നാണ് നാട്ടിലെത്തിയത്. 

ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് അവിടെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. തുടര്‍ന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു. 33കാരന്‍ ചികിത്സയോട് നല്ലനിലയില്‍ പ്രതികരിക്കുന്നതായി മുംബൈ സര്‍ക്കിള്‍ ഹെല്‍ത്ത് സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ഗൗരി റാത്തോഡ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com