വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. രാജസ്ഥാനിലെ ജെയ്‌സാല്‍മര്‍ ജില്ലയിലാണ് സംഭവം. മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്. 

ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം സുധാസിരി ഗ്രാമത്തിലാണ് സംഭവം. പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു. അധികൃതര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. വിമാനം തകര്‍ന്നുവീഴാനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com