കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ; ആള്‍ക്കൂട്ടം അനുവദിക്കില്ല; പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

സംസ്ഥാനത്ത് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: സംസ്ഥാനത്ത് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. പത്ത് ദിവസത്തേക്ക് നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ സുധാകരന്‍ പറഞ്ഞു. ഇതോടെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും നിയന്ത്രണം ഉണ്ടാകും.

'ഡിസംബര്‍ 28 മുതല്‍, പത്ത് ദിവസത്തേക്കാണ് നൈറ്റ് കര്‍ഫ്യൂ. രാത്രി 10 മണി മുതല്‍  രാവിലെ 5 മണി വരെയാണ് താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പൊതപരിപാടികള്‍ ആഘോഷങ്ങളോ അനുവദിക്കില്ല. ഡിജെ പാര്‍ട്ടി തുടങ്ങിയ ഒത്തുചേരലുകള്‍ക്കും വിലക്കുണ്ട്. രാജ്യത്ത് ഇതുവരെ 422 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന്റെതാണ് തീരുമാനം.

രാജ്യത്ത് കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ, ബൂസ്റ്റര്‍ ഡോസ് ലഭിക്കുക 13 കോടി പേര്‍ക്ക്. 2011ലെ സെന്‍സെസ് പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള 13.79 കോടി ജനങ്ങള്‍ രാജ്യത്തുണ്ട്. ഇതില്‍ പത്തുകോടി ആളുകള്‍ മറ്റു ഗുരുതരരോഗങ്ങള്‍ നേരിടുന്നവരാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം ബൂസ്റ്റര്‍ഡോസ് നല്‍കുക എന്നാണ് മോദി പ്രഖ്യാപിച്ചത്. ഇവര്‍ രാജ്യത്ത് ഒരു കോടി വരും. ഇതിന് പുറമേ മുന്നണിപ്പോരാളികളെ കൂടി ഉള്‍പ്പെടുത്തുന്നതോടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നവരുടെ എണ്ണം മൂന്ന് കോടി വരും. അങ്ങനയെങ്കില്‍ ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുക 13 കോടി ആളുകള്‍ക്ക് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

15നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ വാക്സിന്‍ കൊടുത്തു തുടങ്ങും. ഈ പ്രായപരിധിയില്‍ വരുന്ന 7.4 കോടി കുട്ടികളാണ് വാക്സിന് അര്‍ഹത നേടിയത്. ഇതോടെ 20 കോടി വാക്സിനാണ് ഉടന്‍ നല്‍കാന്‍ പോകുന്നത്. ക്രിസ്മസ് ദിവസത്തിലാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്ന കാര്യം മോദി പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com