ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ അച്ഛനെ കൊലപ്പെടുത്തി, മരത്തിന്റെ മറവില്‍ കണ്ടത് തുമ്പായി; പൊലീസ് കേസ് തെളിയിച്ചത് ഇങ്ങനെ  

ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് അച്ഛനെ മകന്‍ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് അച്ഛനെ മകന്‍ കൊലപ്പെടുത്തി. കൂട്ടുകാരുടെ സഹായത്തോടെയാണ് നാലുലക്ഷം രൂപ തട്ടിയെടുക്കാന്‍ 30കാരന്‍ അച്ഛനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വാഹനാപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ത്ത് കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാനാണ് മകന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

രാജസ്ഥാന്‍ ഭാരത്പൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. രാജേഷ് സിങ് ആണ് അറസ്റ്റിലായത്. അച്ഛന്റെ പേരില്‍ നാലു ഇന്‍ഷുറന്‍സ് പോളിസികളാണ് മകന്‍ എടുത്തത്. അച്ഛന്റെ മരണശേഷം ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യാനായിരുന്നു മകന്റെ പദ്ധതി.  മകനെ സംശയകരമായ നിലയില്‍ കണ്ടതാണ് കേസില്‍ വഴിത്തിരിവായത്.

കഴിഞ്ഞദിവസം രാത്രിയില്‍ പൊലീസിനെ കണ്ടപ്പോള്‍ രാജേഷ് സിങ്ങും കൂട്ടുകാരും മരത്തിന്റെ മറവില്‍ ഒളിക്കാന്‍ ശ്രമിച്ചു.  ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറയുന്നു. അതിനിടെയാണ് രാജേഷ് സിങ്ങിന്റെ അച്ഛന്‍ മോഹം  സിങ്ങിനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാഹനാപകടത്തില്‍ മരണം സംഭവിച്ചതാകാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ തല ഒഴിച്ച് ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ ഒന്നും പരിക്കില്ലാത്തത് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. സാധാരണയായി വാഹനാപകടം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്ക് ഉണ്ടാകാറുണ്ട്.  സംശയം തോന്നിയ പൊലീസ് മോഹം സിങ്ങിന്റെ ബന്ധുക്കളോട് കാര്യങ്ങള്‍ ചോദിച്ചു. 

അതിനിടെ, മോഹം സിങ്ങിന്റെ മകന്‍ പൊലീസ് സ്‌റ്റേഷനിലാണ് എന്ന് തിരിച്ചറിഞ്ഞു. സമാധാനത്തിന് തടസ്സം ഉണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ്  കഴിഞ്ഞദിവസം രാജേഷ് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ മകന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

രാജേഷിന്റെ സഹോദരന്‍ ഒരുവര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. മരണത്തെ തുടര്‍ന്ന് സഹോദരന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഇതാണ് അച്ഛനെ കൊല്ലാന്‍ മകനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com