'മതി, ഇനി വേണ്ട'; തൃണമൂലിൽ നിന്ന് എത്തുന്നവർക്ക് മുന്നിൽ വാതിലടച്ച് ബിജെപി
By സമകാലിക മലയാളം ഡെസ്ക് | Published: 02nd February 2021 09:25 PM |
Last Updated: 02nd February 2021 09:25 PM | A+A A- |

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർഗിയ
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ പാർട്ടിയിൽ ചേരുന്നത് തുടരുന്നതിനിടെ ഇതിന് താൽക്കാലികമായി തടയിട്ട് ബിജെപി. നേതാക്കളെ കൂട്ടത്തോടെയെത്തിച്ച് തൃണമൂലിന്‍റെ ബി ടീമാനാകാനില്ലെന്നാണ് ബിജെപിയുടെ പുതിയ നിലപാട്. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാർട്ടിയിൽ ചേർക്കേണ്ടെന്നാണ് ബിജെപിയുടെ തീരുമാനമെന്ന് ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്
വിജയ് വാർഗിയ പറഞ്ഞു.
തൃണമൂലിന്‍റെ ബി ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ക്ലീൻ ഇമേജില്ലാത്ത പല തൃണമൂൽ നേതാക്കളും ബിജെപിയിലെത്തുകയാണ്. പല തരത്തിലുള്ള ആരോപണങ്ങൾ അഭിമുഖീകരിക്കുന്ന നേതാക്കൾ ബിജെപിയിൽ എത്തുന്നതിനെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് വിജയ് വാർഗിയ പറഞ്ഞു.
ഇനി മുതൽ കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താൻ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തിയാകും നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കുകയെന്നും വിജയ വർഗീയ പറഞ്ഞു. കൂട്ടത്തോടെ ആളുകൾ എത്തുന്നതിനെ ബി.ജെ.പി ജില്ലാ നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണ് സൂചന