'കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക്, നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടും'- മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2021 08:47 PM  |  

Last Updated: 13th February 2021 08:47 PM  |   A+A-   |  

pm modi  tweeted in Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ

 

ന്യൂ‍ഡൽ​ഹി: കേരള സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെത്തെ കേരളാ സന്ദർശന വിവരമാണ് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 

'കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത്  ഉറ്റുനോക്കുകയാണ്. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടും'-  പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

നേരത്തെയും മോദി മലയാളത്തിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ ചില ആഘോഷ വേളകളിൽ അദ്ദേഹം മലയാളത്തിൽ ആശംസകളറിയിച്ചിരുന്നു.