തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ കുഴഞ്ഞു വീണ് മുഖ്യമന്ത്രി ; വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 10:49 AM |
Last Updated: 15th February 2021 10:49 AM | A+A A- |
കുഴഞ്ഞു വീണ മുഖ്യമന്ത്രിയെ സുരക്ഷാഭടന്മാര്‍ താങ്ങുന്നു / വീഡിയോ ചിത്രം
അഹമ്മദാബാദ് : തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ കുഴഞ്ഞു വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും 24 മണിക്കൂര്‍ കൂടി മുഖ്യമന്ത്രി നിരീക്ഷണത്തില്‍ തുടരുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെയാണ് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണത്. വഡോദരയിലെ നിസാംപുര മേഖലയില്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ അസ്വാഭാവികത തോന്നിയ സുരക്ഷാഭടന്മാര്‍ സമീപത്തെത്തിയപ്പോഴേക്കും വിജയ് രൂപാണി കുഴഞ്ഞു വീണു.
വേദിയില്‍ വെച്ചു തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വഡോദരയില്‍ നിന്നും ഹെലികോപ്റ്ററില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണില്‍ ബന്ധപ്പെടുകയും, വിജയ് രൂപാണിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഈ മാസം 21 നാണ് വഡോദര അടക്കം ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
LIVE - વડોદરા ખાતે આગામી સ્થાનિક સ્વરાજ્યની ચૂંટણી અંતર્ગત આયોજિત જાહેરસભા#ગુજરાત_મક્કમ_ભાજપ_અડીખમ https://t.co/i7uZZhLLim
— Vijay Rupani (@vijayrupanibjp) February 14, 2021