ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടുപിടിച്ചു; ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2021 09:46 PM  |  

Last Updated: 16th February 2021 08:29 AM  |   A+A-   |  

Hyderabad crime News

പ്രതീകാത്മക ചിത്രം

 

ഭുവനേശ്വര്‍: ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടുപിടിച്ചതിന്റെ പേരില്‍ യുവതിയെ വാടകകൊലയാളികളെ കൊണ്ട് കൊലപ്പെടുത്തി യുവാവ്. 37കാരനായ ഭര്‍ത്താവാണ് ക്രൂരകൃത്യം നടത്താന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ കൊടുത്തത്. 2ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ ഉറപ്പിച്ചത്. അഡ്വാന്‍സായി 50,000 രൂപ നല്‍കുകയും ചെയ്തു.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; അകയ് എന്നയാള്‍ 2017ലാണ് യുവതിയെ വിവാഹം കഴിച്ചത്. അതേസ്ഥലത്തുതന്നെയുള്ള മറ്റൊരു യുവതിയുമായി ഭര്‍ത്താവ് വിവാഹേതരബന്ധം പുലര്‍ത്തുന്നതായി യുവതി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 

അദ്യതവണ കൊലപാതകം നടത്താന്‍ 22കാരനായ മനോജ് പ്രധാന്‍ എന്നയാളെ ഏല്‍പ്പിച്ചെങ്കിലും കൃത്യം നടത്തുന്നതില്‍ പരാജയപ്പെട്ടു. പിന്നീട് ഭര്‍ത്താവ് ഒരു ഗുണ്ടാസംഘത്തെ സമീപിക്കുകയായിരുന്നു. കൊലപാതകത്തിനായി അവര്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. അതിനായി അരലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു. 

യുവതി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ  ഗുണ്ടാംസംഘം വീട്ടിലെത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കുന്നതിനായി മുറിയിലെ സീലീങ് ഫാനില്‍ കെട്ടിത്തൂക്കുകയായിരുന്നു. 

കൊലപാതകമാണെന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാടക കൊലയാളികള്‍ അറസ്റ്റിലായത്.