ക്രിക്കറ്റ് മത്സരത്തിനിടെ നോണ്‍ സ്‌ട്രൈക്കര്‍ കുഴഞ്ഞുവീണ് മരിച്ചു- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th February 2021 10:10 PM |
Last Updated: 18th February 2021 10:10 PM | A+A A- |
ക്രിക്കറ്റ് മത്സരത്തിനിടെ നോണ്‍ സ്‌ട്രൈക്കര്‍ കുഴഞ്ഞുവീഴുന്നു
പുനെ: ക്രിക്കറ്റ് മത്സരത്തിനിടെ ക്രീസില്‍ കുഴഞ്ഞു വീണ് ക്രിക്കറ്റ് താരത്തിന് അകാല മരണം. മഹാരാഷ്ട്രയിലെ പുനെയില്‍ പ്രാദേശിക മത്സരത്തിനിടെയാണ് സംഭവം.
പുനെ ജില്ലയിലെ ജുന്നാര്‍ നഗരത്തില്‍ വച്ചു നടന്ന കളിക്കിടെ ആയിരുന്നു ദാരുണാന്ത്യം. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുമ്പോഴാണ് യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അടുത്ത പന്ത് എറിയാന്‍ ബൗളര്‍ നീങ്ങുന്നതിനിടെ താരം ഉടന്‍ തന്നെ പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ആദ്യം അമ്പയറോട് സംസാരിച്ച താരം ശാരിരീക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുന്നു. തുടര്‍ന്ന് അല്‍പ്പസമയത്തിനകം പിന്നിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നാല്‍പത്തിയേഴ് വയസുള്ള ബാബു നാല്‍വാഡേയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുഴഞ്ഞു വീണ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.