22ന് ഭൂരിപക്ഷം തെളിയിക്കണം; വി നാരായണസ്വാമിയോട് ലെഫ്.ഗവര്‍ണര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2021 07:22 PM  |  

Last Updated: 18th February 2021 07:22 PM  |   A+A-   |  

V_Narayanasamy_EPS

പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി

 


പുതുച്ചേരി:ഫെബ്രുവരി 22ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിറകേയാണ് നടപടി.

ഡിഎംകെയിലെയും എന്‍ആര്‍ കോണ്‍ഗ്രസിലെയും ഓരോ എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുളള ശ്രമം നടത്തുന്നതിനിടയിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുളളത്.

ഫെബ്രുവരി 22ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കാനാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ നടപടികള്‍ പൂര്‍ണമായും കാമറയില്‍ ചിത്രീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡിഎ സഖ്യത്തിനും കോണ്‍ഗ്രസ്ഡിഎംകെ സഖ്യത്തിനും 14 വീതം എംഎല്‍എ മാരുടെ പിന്തുണയാണ് ഉളളത്.

ആകെ 33 സമാജികരുളള പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷത്തിന് 17സീറ്റാണ് വേണ്ടത്. നാല് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.