പെണ്‍കുട്ടികളെ ശല്യം ചെയ്തു; മൂന്ന് ആണ്‍കുട്ടികളെ നഗ്നരാക്കി തല്ലിച്ചതച്ചു;  യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2021 04:44 PM  |  

Last Updated: 21st February 2021 04:44 PM  |   A+A-   |  

Accused arrested when he came to see his girlfriend

പ്രതീകാത്മക ചിത്രം

 


മുംബൈ: പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് മൂന്ന് ആണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ചിഞ്ച്പടയിലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന്റെ വീഡിയോ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഐപിസിയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ യുവാവിനെതിരെ പൊലിസ് കേസെടുത്തിരിക്കുന്നത്. ചിഞ്ച്പടയില്‍ വെച്ച് മൂന്ന് ആണ്‍കുട്ടികളെയും നഗ്‌നനാക്കി ഇയാളെ തല്ലിച്ചതച്ചതായി പരാതി. പിന്നീട് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തു. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായിരുന്നു.

അതേസമയം ആണ്‍കുട്ടികള്‍ അശ്ലീലച്ചുവയോടെ പെണ്‍കുട്ടികളോട് സംസാരിച്ചതായി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിരുന്നു. അതിന്‍രെ അടിസ്ഥാനത്തില്‍ ഇവരെ പാഠം പഠിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം രണ്ടുപേര്‍ കൂടിയുണ്ടായിരുന്നതായും ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു