ആണ്‍മക്കള്‍ മരിച്ചു, പ്ലസ്ടുവിന് 80 ശതമാനം മാര്‍ക്ക് നേടിയ ചെറുമകള്‍ക്ക് ബിഎഡിന് ചേരണം, വീട് വില്‍ക്കാന്‍ തീരുമാനിച്ചു; മുത്തച്ഛന്റെ ദുരിതകഥ,  സഹായ പ്രവാഹം, ലഭിച്ചത് 24 ലക്ഷം രൂപ- വീഡിയോ

മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ദേശരാജിന്റെ ദുരിത കഥ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേരിലുള്ള സോഷ്യല്‍മീഡിയ ഗ്രൂപ്പാണ് ജനങ്ങളില്‍ എത്തിച്ചത്
ദേശരാജ്
ദേശരാജ്

മുംബൈ: 'ആണ്‍മക്കള്‍ രണ്ടുപേരും മരിച്ചുപോയി. കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ സ്വന്തം ചുമലില്‍. ചെറുമക്കളെ പഠിപ്പിക്കണം. ചെറുമകള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക്. ഡല്‍ഹിയില്‍ പോയി ബിഎഡിന് ചേരണമെന്ന് ചെറുമകള്‍ക്ക് ആഗ്രഹം. വീട് വില്‍ക്കാന്‍ തീരുമാനിച്ചു'- ഇത് മുംബൈയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ദേശരാജിന്റെ ദുരിതകഥയാണ്. ഇത് ആയിരങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചു. ക്രൗഡ് ഫണ്ടിംഗിലൂടെ ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബത്തെ രക്ഷിക്കാന്‍ സമാഹരിച്ചത് 24 ലക്ഷം രൂപ.

മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ദേശരാജിന്റെ ദുരിത കഥ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേരിലുള്ള സോഷ്യല്‍മീഡിയ ഗ്രൂപ്പാണ് ജനങ്ങളില്‍ എത്തിച്ചത്. ചെറുമകളുടെ ഉന്നത പഠനത്തിനായി വീട് വില്‍ക്കാന്‍ മുത്തച്ഛന്‍ തീരുമാനിച്ചതാണ് ആയിരങ്ങളുടെ മനസിനെ പിടിച്ചുകുലുക്കിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ദുരിത കഥ അറിഞ്ഞ് ഗുഞ്ചന്‍ റാട്ടി എന്ന ഫെയ്‌സബുക്ക് ഉപയോക്താവാണ് ക്രൗണ്ട് ഫണ്ടിംഗ് തുടങ്ങിയത്. ഇദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതാവ് അര്‍ച്ചന ഡാല്‍മിയ മുംബൈ നിവാസികളുടെ സഹായം അഭ്യര്‍ഥിച്ച് ട്വിറ്ററില്‍ കുറിപ്പും ഇട്ടിരുന്നു. പിന്നീട് സഹായം പ്രവഹിക്കുന്നതാണ് കണ്ടത്.

രണ്ടു ആണ്‍മക്കളുടെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം തന്റെ ചുമലിലായെന്ന് ദേശരാജ് പറയുന്നു. മരുമകളും നാലു ചെറുമക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റേണ്ടത് തന്റെ കടമയായി. കുടുംബത്തെ സംരക്ഷിക്കാന്‍ രാവും പകലും എന്നും വ്യത്യാസമില്ലാതെ ഓട്ടോറിക്ഷ ഓടിക്കാന്‍ ഈ വയോധികന്‍ നിര്‍ബന്ധിതനായി. വരുമാനത്തിന്റെ ഏറിയ പങ്കും കുട്ടികളുടെ സ്‌കൂള്‍ ഫീസിനാണ് നീക്കിവെച്ചത്. അതിനിടെയാണ് ചെറുമകള്‍ പ്ലസ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോടെ ഉന്നത വിജയം നേടിയത്. ഡല്‍ഹിയില്‍ പോയി ബിഎഡ് പഠിക്കണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. ഇത് സഫലമാക്കാനാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ദേശരാജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com