വിവാഹിതയായ യുവതിയെ പ്രണയിച്ചു, 29കാരനെ മര്‍ദ്ദിച്ച് ചാക്കില്‍ കെട്ടി സഹോദരന്മാര്‍ ഓടയില്‍ തള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 11:38 AM |
Last Updated: 05th January 2021 11:38 AM | A+A A- |

പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാഹിതയായ യുവതിയെ പ്രണയിച്ച യുവാവ് ഒരു ദിവസത്തിനിടെ നേരിട്ടത് ദുരിതപര്‍വ്വം. കാമുകിയുടെ സഹോദരന്മാര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ചാക്കില്‍ കെട്ടി ഓടയില്‍ തള്ളി. ഒരു ദിവസത്തോളം നാറുന്ന ഓടയില്‍ കഴിഞ്ഞ യുവാവിന്റെ ദീനരോദനം കേട്ട് രണ്ടു യുവാക്കളാണ് രക്ഷിച്ചത്.
അഹമ്മദാബാദിലാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. 29കാരനായ റാത്തോഡിനാണ്് ദുരനുഭവം നേരിട്ടത്. വിവാഹിതയായ യുവതിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനോട് ക്രൂരത കാണിച്ചത്. മര്‍ദ്ദിച്ച ശേഷം ഓടയില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവിന്റെ കരച്ചില്‍ കേട്ട് രണ്ടു യുവാക്കള്‍ എത്തി രക്ഷിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം, ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടു വര്‍ഷം മുന്‍പാണ് കര്‍ഷകനായ റാത്തോഡ് യുവതിയുമായി പ്രണയത്തിലായത്. യുവതിയുമായി തുടര്‍ച്ചയായി ഫോണ്‍ വിളിച്ചും ചാറ്റ് ചെയ്തുമാണ് ബന്ധം വളര്‍ന്നത്. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ അറിയുകയായിരുന്നു.ശനിയാഴ്ച സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് കൊണ്ട് യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയാണ് യുവതിയുടെ സഹോദരന്മാര്‍ മര്‍ദ്ദിച്ചത്.
അബോധാവസ്ഥയിലായ യുവാവിനെ ചാക്കില്‍ കെട്ടി ഓടയില്‍ തള്ളുകയായിരുന്നു. 24 മണിക്കൂറാണ് ജീവന് വേണ്ടി റാത്തോഡ് ഓടയില്‍ പോരാടിയത്.