മകള്‍ ഡെപ്യൂട്ടി സൂപ്രണ്ട്, സല്യൂട്ട് ചെയ്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സ്‌നേഹാദരവ്; ഹൃദ്യം

യെന്ദ്‌ലു ജെസി പ്രശാന്തിയാണ് ഗുണ്ടൂര്‍ ജില്ലയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ആയി ജോലിയില്‍ പ്രവേശിച്ചത്
മകളെ സല്യൂട്ട് ചെയ്യുന്ന അച്ഛന്‍/IMAGE CREDIT: ANDHRA PRADESH POLICE
മകളെ സല്യൂട്ട് ചെയ്യുന്ന അച്ഛന്‍/IMAGE CREDIT: ANDHRA PRADESH POLICE

തിരുപ്പതി: വിക്രമാദിത്യന്‍ എന്ന സിനിമയില്‍ പൊലീസുകാരനും അച്ഛനുമായി വേഷമിട്ട അനൂപ് മേനോന്‍ എസ്‌ഐയായി ചാര്‍ജ് എടുക്കുന്ന മകന്‍ ഉണ്ണി മുകുന്ദന് സല്യൂട്ട് നല്‍കുന്ന രംഗമുണ്ട്. ഇതിന് സമാനമായ ഹൃദ്യമായ രംഗങ്ങളാണ് ആന്ധ്രയില്‍ അരങ്ങേറിയത്. ഇവിടെ ഒരേ ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി ജോലിക്ക് കയറിയ മകള്‍ക്ക് അച്ഛന്‍ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ആന്ധ്രയിലെ ഗുണ്ടൂരിലാണ് സംഭവം. യെന്ദ്‌ലു ജെസി പ്രശാന്തിയാണ് ഗുണ്ടൂര്‍ ജില്ലയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ആയി ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അച്ഛന്‍ വൈ ശ്യാം സുന്ദര്‍ മകള്‍ക്ക് സല്യൂട്ട് നല്‍കുന്ന ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. സംസ്ഥാന പൊലീസ് സംഘടിപ്പിച്ച പരിപാടിയിലാണ് ഹൃദ്യമായ രംഗങ്ങള്‍ അരങ്ങേറിയത്. അച്ഛന് തിരിച്ച് സല്യൂട്ട് നല്‍കാനും മകള്‍ മറന്നില്ല. ഇരുവരെയും തിരുപ്പതി എസ്പി രമേഷ് റെഡ്ഡി അഭിനന്ദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com