പ്രണയം എതിര്‍ത്തു; 55 കാരനായ പിതാവിനെ മകള്‍ തീ കൊളുത്തി; ഗുരുതരാവസ്ഥയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 09:33 PM |
Last Updated: 06th January 2021 09:36 PM | A+A A- |

പ്രതീകാത്മക ചിത്രം
ബറേലി: പ്രണയബന്ധം എതിര്‍ത്ത പിതാവിനെ മകള്‍ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ വസീരഗഞ്ചിലാണ് സംഭവം. സാരമായി പൊള്ളലേറ്റ 55 കാരന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുടുംബത്തിലെ മറ്റുള്ളവരെ പിന്തുണയോടെയാണ് തി കൊളുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീയിട്ടതിന് പിന്നാലെ മറ്റുള്ളവരെല്ലാം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പേര് വെളിപ്പെടുത്താത്ത ഒരാളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. 55 കാരന്‍ സ്വയം തീകൊളുത്തിയതായി അറിയിക്കുകയായിരുന്നു.
മുഹമ്മദ് അമീര്‍ എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കര്‍ഷകനായ ഇയാള്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരുമകനുമാണ് ഉള്ളത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ സാരമായി പൊള്ളലേറ്റ നിലയില്‍ ഇയാളെ കാണുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസിന് ഇയാള്‍ നല്‍കിയ മൊഴിയിലാണ് കൊലപാതകശ്രമമാണെന്ന് പൊലീസ് മനസിലാക്കിയത്.
എന്റെ മകള്‍ക്കൊരു പ്രണയമുണ്ട്. താന്‍ അത് എതിര്‍ത്തിരുന്നു. എന്നെ തീ കൊളുത്താന്‍ എന്റെ മകള്‍ക്കൊപ്പം ഭാര്യയും മരുമകനും സഹായിച്ചതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.