ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിനുറുക്കി, ഭയന്ന് അലറിവിളിച്ച് മക്കള്‍; ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 05:42 PM |
Last Updated: 12th January 2021 05:42 PM | A+A A- |
പ്രതീകാത്മക ചിത്രം
അഗര്‍ത്തല: ത്രിപുരയില്‍ ഭാര്യയെയും അമ്മായിയമ്മയെയും യുവാവ് കൊലപ്പെടുത്തി. തുടര്‍ന്ന് മക്കള്‍ക്ക് മുന്നില്‍ വച്ച് ഇരുവരുടെയും മൃതദേഹം വെട്ടിനുറുക്കിയ യുവാവ് പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല.
ധലൈ ജില്ലയിലെ ഭാര്യാവീട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം. ഭാര്യയെയും അമ്മായിയമ്മയെയും കൊലപ്പെടുത്തുന്നത് കണ്ട കുട്ടികള്‍ ഭയം കൊണ്ട് നിലവിളിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. വീട്ടില്‍ മറ്റൊരു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ അപകട നില തരണം ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവിനെ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി യുവാവിന്റെ ഭാര്യയും മക്കളും അമ്മായിയമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.