കർഷക സംഘടനകളുമായി ഇന്ന് വീണ്ടും ചർച്ച, നിർണായകം ; പ്രക്ഷോഭം 50 ദിവസം പിന്നിട്ടു

നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കൂടുതൽ കർഷകർ പഞ്ചാബിൽനിന്നും മറ്റും ഡൽഹിക്കു തിരിച്ചു
സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ / പിടിഐ
സിംഘു അതിര്‍ത്തിയില്‍ തമ്പടിച്ച കര്‍ഷകര്‍ / പിടിഐ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. രാജ്യ തലസ്ഥാനത്തെ അതിർത്തികൾ സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്ര​ക്ഷോഭമാണ് നടക്കുന്നത്. നിയമം പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കൂടുതൽ കർഷകർ പഞ്ചാബിൽനിന്നും മറ്റും ഡൽഹിക്കു തിരിച്ചു.

അതിനിടെ സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയുമായി വെള്ളിയാഴ്ച കേന്ദ്രസർക്കാർ നിർണായക ചർച്ച നടത്തും. കർഷകരുമായി കേന്ദ്രം എട്ടു തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. ഇന്ന് ഫലപ്രദമായ ചർച്ച നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകനേതാക്കളുമായി തുറന്ന മനസ്സോടെ ചർച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

നിയമങ്ങൾ നടപ്പാക്കുന്നതു സ്റ്റേ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടത് കേന്ദ്രത്തിന്റെ വീഴ്ചയായി കർഷക സംഘടനകൾ ഉന്നയിച്ചേക്കും.  സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമങ്ങൾ റദ്ദാക്കാനും ആവശ്യപ്പെടും. നിലവിലെ നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്കു മുമ്പാകെ ഹാജരാവില്ലെന്ന് കർഷകനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com