ചുറ്റും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍, ടെറസില്‍ നിന്ന് ചാടി ജ്വല്ലറിയിലേക്ക്; പിപിഇ കിറ്റ് ധരിച്ച് 13 കോടിയുടെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍ (വീഡിയോ)

രാജ്യതലസ്ഥാനത്ത് പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍
പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം
പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പിപിഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപ മൂല്യമുള്ള 25 കിലോഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്. പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മുഹമ്മദ് ഷെയ്ക്ക് നൂറാണ് മോഷണം നടത്തിയത്. പിപിഇ കിറ്റ് ധരിച്ചാണ് ഇയാള്‍ ജ്വല്ലറിയില്‍ പ്രവേശിച്ചത്. തൊട്ടടുത്ത കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് ചാടിയാണ് ജ്വല്ലറിയുടെ അകത്ത് കയറിയത്.ജ്വല്ലറിയുടെ കാവലായി അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലിരിക്കേയാണ് നാടിനെ നടുക്കി കൊണ്ട് മോഷണം നടന്നത്. 

ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഡെസ്‌കിന്റെ മുകളില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ തെരയുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഓട്ടോയിലാണ് മോഷ്ടിച്ച സ്വര്‍ണവുമായി മുഹമ്മദ് കടന്നുകളഞ്ഞത്. കര്‍ണാടക സ്വദേശിയാണ് മുഹമ്മദ്. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള ഇലക്ട്രോണിക്‌സ് കടയിലാണ് ജോലി ചെയ്യുന്നത്.രാത്രി 9.30ന് ജ്വല്ലറിയില്‍ പ്രവേശിച്ച മുഹമ്മദ് പുലര്‍ച്ച മൂന്നുമണിയോടെയാണ് പുറത്തിറങ്ങിയത് എന്നാണ് പൊലീസ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com