പുതിയ പ്രസിഡന്റ്‌ ജൂണില്‍;  തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുമെന്ന് പ്രവര്‍ത്തക സമിതി

നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ മെയ്  മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും വേണുഗോപാല്‍
എഐസിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്ന കെസി വേണുഗോപാല്‍ /ചിത്രം ട്വിറ്റര്‍
എഐസിസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്ന കെസി വേണുഗോപാല്‍ /ചിത്രം ട്വിറ്റര്‍

ന്യൂഡല്‍ഹി:  എഐസിസിസിയുടെ പുതിയ പ്രസിഡന്റിനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മെയ് മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രവര്‍ത്തകസമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കെസി വേണുഗോപാല്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. 

പ്രസിഡന്റിനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയില്‍ മെയ്  മാസത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനാ തെരഞ്ഞടുപ്പിലൂടെ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന്  കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല പ്രസിഡന്റ് ആയ സോണിയ ഗാന്ധി അനാരോഗ്യം നിമിത്തം പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് സംഘടനാ തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്.

ലോകസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് സോണിയ ഇടക്കാല പ്രസിഡന്റ് ആയി സ്ഥാനമേറ്റത്. അനാരോഗ്യം മൂലം സോണിയയ്ക്കു സജീവമാവാനാവാത്തതിനാല്‍ രാഹുല്‍ തുടര്‍ന്നും പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com