ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും; കമ്പനികൾക്ക് നോട്ടീസ്

2020 ജൂണിൽ 59 ചൈനീസ് ആപ്പുകളും സെപ്റ്റംബറിൽ 118 ആപ്പുകളും ആണ് സർക്കാർ വിലക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി; രാജ്യത്ത് ടിക് ടോക്കിന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ  ടിക് ടോക്കിന് നോട്ടീസ് അയച്ചു. കൂടാതെ മറ്റു ചൈനീസ് ആപ്പുകളുടെ വിലക്കും തുടരും. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്ത ആപ്പുകളുടെ മറുപടി അവലോകനം ചെയ്തതിന് ശേഷമാണ് മറുപടി അയച്ചത്. 

2020 ജൂണിൽ 59 ചൈനീസ് ആപ്പുകളും സെപ്റ്റംബറിൽ 118 ആപ്പുകളും ആണ് സർക്കാർ വിലക്കിയത്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യ  ടിക് ടോക്, പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ രണ്ട് ഘട്ടങ്ങളിലായി നിരോധിച്ചത്. ജനപ്രിയ ആപ്പുകള്‍ നിരോധിച്ചത് ചൈനക്ക് വലിയ തിരിച്ചടിയായിരുന്നു. 

30 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിന് ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇന്ത്യ കഴിഞ്ഞാല്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത്. ചൈനയുമായുള്ള പ്രശ്‌നങ്ങൾക്ക് പിന്നാലെ അമേരിക്കയും ടിക് ടോക്ക് നിരോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com