ബംഗാളില്‍ 77 സീറ്റുകളില്‍ കോണ്‍ഗ്രസ് - സിപിഎം ധാരണ; 217 ഇടങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുന്നു

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച 77 സീറ്റുകളില്‍  ഒരുമിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് സിപിഎം ധാരണ
സിപിഎം കോണ്‍ഗ്രസ് പതാകകള്‍ / ഫയല്‍ ചിത്രം
സിപിഎം കോണ്‍ഗ്രസ് പതാകകള്‍ / ഫയല്‍ ചിത്രം


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച 77 സീറ്റുകളില്‍  ഒരുമിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് സിപിഎം ധാരണ. ഇന്ന് ചേര്‍ന്ന് യോഗത്തിലാണ് തീരുമാനം. 2016ലെ തെരഞ്ഞടുപ്പില്‍ 44 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ശേഷിക്കുന്ന മണ്ഡലങ്ങളിലെ തീരുമാനം ഉടനെയുണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44, ഇടതുപാര്‍ട്ടികള്‍ 33 ഇടങ്ങളിലും വിജയിച്ചിരുന്നു. ഈ മണ്ഡലങ്ങളില്‍ ഇതേ പോലെ സഖ്യം തുടരാനാണ് തീരുമാനം. ബാക്കിയുള്ള 217 സീറ്റുകളില്‍ തീരുമാനം ഉടനെയുണ്ടാകുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

ഈ മാസം അവസാനത്തോടെ സീറ്റ് ധാരണയില്‍ തീരുമാനമാകും. ഇന്ന് ചേര്‍ന്ന യോഗത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബസു പങ്കെടുത്തു. 217 സീറ്റുകളില്‍  സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തിയതിന്റെയും പാര്‍ട്ടികള്‍ നേടിയ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍ണയിക്കുയെന്ന് മുതിര്‍ന്ന് സിപിഎം നേതാവ് പറഞ്ഞു. ഏപ്രില്‍ മെയ് മാസങ്ങളിലാവും ബംഗാള്‍ തെരഞ്ഞെടുപ്പ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും നിര്‍ണായകമാകുന്നതോടെ ശക്തമായ മത്സരത്തിനാണ് സാധ്യത. കഴിഞ്ഞ തവണ 211 സീറ്റുകള്‍ നേടിയാണ് മമത അധികാരത്തിലെത്തിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com