പുലി തോട്ടില്‍, ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടി, പിന്നെ സംഭവിച്ചത് - വീഡിയോ

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
പുലിയുടെ മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്ന നാട്ടുകാര്‍
പുലിയുടെ മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുന്ന നാട്ടുകാര്‍

നവാസകേന്ദ്രങ്ങളില്‍ വന്യജീവികളുടെ അതിക്രമം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ മനുഷ്യര്‍ കൈക്കടത്തുന്നതാണ് വന്യമൃഗങ്ങള്‍ കൂടുതലായി ജനവാസകേന്ദ്രങ്ങളില്‍ എത്താന്‍ കാരണമെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വന്യമൃഗങ്ങളെ കണ്ടാല്‍ പ്രകോപനം ഉണ്ടാക്കരുതെന്ന് അധികൃതര്‍ പതിവായി മുന്നറിയിപ്പ് നല്‍കാറുണ്ട്. അതിപ്പോള്‍ കാട്ടിലായാലും വഴിത്തെറ്റി ജനവാസകേന്ദ്രത്തില്‍ എത്തിയാലും വന്യമൃഗങ്ങള്‍ക്ക് പ്രകോപനം ഉണ്ടാക്കുന്ന പ്രവൃത്തി അരുതെന്നാണ് മുന്നറിയിപ്പ്. ഇത് തെറ്റിച്ച് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പുലിയെ പ്രകോപിപ്പിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. തോട്ടില്‍ കിടക്കുകയാണ് പുലി. പുലിയെ കണ്ടു നാട്ടുകാര്‍ ഓടിക്കൂടി. ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ക്ക് അതിന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുക്കണമെന്ന് ഒരു തോന്നല്‍. പ്രകോപിതനായ പുലി നാട്ടുകാര്‍ക്ക് നേരെ പാഞ്ഞെത്തുന്നതും ഇത് കണ്ട് നാട്ടുകാര്‍ ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

അതിനിടെ അടിതെറ്റി തോട്ടില്‍ വീഴുന്ന ആളെ പുലി ആക്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തലനാരിഴയ്ക്കാണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് ആള്‍ രക്ഷപ്പെടുന്നത്. ഫോട്ടോ എടുക്കാന്‍ മുന്നിട്ടുനിന്ന ആളെ തന്നെയാണ് പുലി ആക്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com