'സ്പർശ്' , സേനാ പെൻഷൻ ഇനി ഓൺലൈൻ വഴി 

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സംസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ സജ്ജമാക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കര, നാവിക, വ്യോമ സേനകളിൽ നിന്നു വിരമിച്ചവരുടെ പെൻഷൻ വിതരണത്തിനു സ്പർശ് എന്ന പേരിൽ ഓൺലൈൻ സംവിധാനം സജ്ജമാക്കി. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഓഫിസ് നടപടിക്രമങ്ങളിലെ കാലതാമസവും പോരായ്മകളും പരിഹരിക്കാനാ‍ ലക്ഷ്യമിട്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ സംവിധാനം. ഇതുവഴി മൂന്ന് സേനകളിലെയും വിമുക്ത ഭടൻമാർക്കുള്ള പെൻഷൻ വിതരണ നടപടികൾ ഏകീകരിക്കാനും കഴിയും. 

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സംസ്ഥാനങ്ങളിൽ കേന്ദ്രങ്ങൾ സജ്ജമാക്കും. പെൻഷൻ വിതരണം ചെയ്യുന്ന എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക് ശാഖകളെയും സേവന കേന്ദ്രങ്ങളാക്കും. കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സിന്റെ http://www.pcdapension.nic.in വെബ്സൈറ്റിൽ ലഭിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com