ഒടുവിൽ കേന്ദ്രസർക്കാരിന് വഴങ്ങി; പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റർ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2021 12:41 PM  |  

Last Updated: 11th July 2021 12:41 PM  |   A+A-   |  

CASE AGAINST TWITTER

പ്രതീകാത്മക ചിത്രം

 

മുംബൈ: കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടം അനുസരിച്ച് പരാതിപരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റർ. വിനയ് പ്രകാശാണ് എന്ന ഉദ്യോഗസ്ഥനെയാണ് ട്വിറ്റർ നിയമിച്ചിരിക്കുന്നത്. നിയമനത്തെക്കുറിച്ച് ഔദ്യോ​ഗികമായി അറിയിച്ച ട്വിറ്റർ ഓഫീസറുമായി ബന്ധപ്പെടാൻ ഇ-മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. 

എട്ടാഴ്ചയ്ക്കകം ചട്ടങ്ങൾ പൂർണമായും നടപ്പാക്കുമെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് നിയമനം. grievance-officer-in @ twitter.com എന്ന ഐഡിയിലൂടെ പരാതികൾ അറിയിക്കാമെന്നും ട്വിറ്റർ വ്യക്​തമാക്കി.

പുതിയ നിയമമനുസരിച്ച് ട്വിറ്ററിന്​ ലഭിക്കുന്ന പരാതികളിൽ നടപടി എടുക്കേണ്ടതും ഇതുസംബന്ധിച്ച് റിപ്പോർട്ട്​ തയ്യാറാക്കേണ്ടതും പരാതി പരിഹാര ഓഫീസറായിരിക്കും.