ബിജെപിയെ നേരിടാന്‍ 'തന്ത്രമെന്ത്?'; യുപിയില്‍ നാളെ പ്രിയങ്കയുടെ യോഗം, തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസും

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുതിര്‍ന്ന  നേതാക്കളുടെ യോഗം  വിളിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
പ്രിയങ്കാ ഗാന്ധി/ഫയൽ
പ്രിയങ്കാ ഗാന്ധി/ഫയൽ


ലഖ്‌നൗ: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുതിര്‍ന്ന  നേതാക്കളുടെ യോഗം  വിളിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാളെ ഓണ്‍ലൈനായാണ് യോഗം. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 'സ്ട്രാറ്റജിയെക്കുറിച്ച്' ചര്‍ച്ച ചെയ്യാനാണ് യോഗമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭരണകക്ഷിയായ ബിജെപിയും മുഖ്യപ്രതിപക്ഷമായ എസ്പിയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ് നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രിയങ്ക യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം, പ്രിയങ്കയെ ഉത്തര്‍പ്രദേശിന്റെ ചാര്‍ജ് നല്‍കി കോണ്‍ഗ്രസ് രംഗത്തിറക്കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ക്കണ്ട് പ്രിയങ്ക താമസമുള്‍പ്പെടെ ഉത്തര്‍പ്രദേശിലേക്ക് മാറ്റിയിരുന്നു. 

എന്നാല്‍ നേതാവിന്റെ വരവും പാര്‍ട്ടിയില്‍  പ്രതീക്ഷിച്ച ഉണര്‍വ് നല്‍കിയില്ലെന്നാണ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. 75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 65 സീറ്റ് നേടി കരുത്തറിയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ആറ് സീറ്റില്‍ ഒതുങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com