കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് 30 പേർ കിണറ്റിൽ വീണു, നാലു പേർ മരിച്ചു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ആൾക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ മുകൾത്തട്ട് തകർന്ന് 30 പേർ കിണറ്റിലേക്ക് വീഴുകയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വിദിഷ; കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ 30 പേർ കിണറ്റിൽ വീണു. നാലു പേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ദാരുണ സംഭവമുണ്ടാത്. കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാനായി ആളുകൾ കൂട്ടത്തോടെ എത്തിയതാണ് ദുരന്തത്തിന് കാരണമായത്. ആൾക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാതെ മുകൾത്തട്ട് തകർന്ന് 30 പേർ കിണറ്റിലേക്ക് വീഴുകയായിരുന്നു. 

ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച്ബസോദയിൽ വ്യാഴാഴ്ചയാണ് സംഭവം. കിണറ്റിൽ വീണ 19 പേരെ രക്ഷപ്പെടുത്തി. നാലു മൃതദേഹങ്ങളും കണ്ടെത്തി. ഇനിയും നിരവധി പേരാണ് കിണറ്റിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. 

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50000 രൂപ സഹായമായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com