ഹെഡ്ഡ് ഫോണിനെ ചൊല്ലി തർക്കം; 24കാരൻ ബന്ധുവായ യുവതിയെ കൊന്നു; ദാരുണം
By സമകാലിക മലയാളം ഡെസ്ക് | Published: 18th July 2021 11:07 AM |
Last Updated: 18th July 2021 11:07 AM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: ഹെഡ്ഡ് ഫോണിനെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് യുവതിയുടെ കൊലപാതകത്തിൽ. മഹാരാഷ്ട്രയിലെ അകോലയിലാണ് ദാരുണ സംഭവം. 24കാരനായ യുവാവാണ് ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയത്.
അകോലയിലെ ഗോരാക്ഷൻ റോഡിലെ മാധവ് നഗർ നിവാസികളായ റിഷികേശ് യാദവ്, ബന്ധു നേഹ എന്നിവർ തമ്മിലാണ് ഹെഡ്ഡ് ഫോണിന്റെ പേരിൽ തർക്കമുണ്ടായത്. തർക്കത്തിനിടെ തുടർന്ന് റിഷികേശ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. റിഷികേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടത്താൻ മറ്റെന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.