മുംബൈ: മഹാരാഷ്ട്രയിൽ ഹെഡ്ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനിടെ, ഇരുപത്തിനാലുകാരനായ യുവാവ് ബന്ധുവായ യുവതിയെ കൊലപ്പെടുത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് 20കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
അകോലയിലാണ് സംഭവം. ഗോരാക്ഷൻ റോഡിലെ മാധവ് നഗർ നിവാസികളായ റിഷികേഷ് യാദവ്, ബന്ധു നേഹ എന്നിവർ തമ്മിലാണ് ഹെഡ്ഫോണിന്റെ പേരിൽ തർക്കമുണ്ടായത്. തുടർന്ന് റിഷികേശ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നേഹയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. റിഷികേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല നടത്താൻ മറ്റെന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ