പക്ഷിപ്പനി ബാധിച്ച് ഡല്‍ഹിയില്‍ ബാലന്‍ മരിച്ചു; രാജ്യത്തെ ആദ്യ മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st July 2021 09:17 AM |
Last Updated: 21st July 2021 09:17 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി ബാധിച്ച് ബാലന്‍ മരിച്ചു. 11 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഹരിയാന സ്വദേശിയായ 11കാരനാണ് മരിച്ചത്. ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു.
പക്ഷിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമാണിത്. അര്‍ബുദരോഗിയായ സുശീല്‍ എന്ന കുട്ടിയെ ന്യൂമോണിയ ബോധയെത്തുടര്‍ന്ന് ജൂലൈ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്5എന്‍1 ( പക്ഷിപ്പനി) സ്ഥിരീകരിച്ചത്. കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.
ജനുവരിയില്‍ കേരളം അടക്കം നിരവധി സംസ്ഥാനങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനിബാധ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പക്ഷികളെ കൊന്നൊടുക്കിയിരുന്നു. ചൈനയിലെ സിച്ചുവാനില്‍ ഈ മാസം 15 ന് പക്ഷിപ്പനിയുടെ മനുഷ്യരിലെ എച്ച് 5 എന്‍6 എന്ന പുതിയ വകഭേദം കണ്ടെതത്ിയതായി റിപ്പോര്‍ട്ടുണ്ട്.