രക്ഷാപ്രവര്‍ത്തകരുടെ കൈ വഴുതി, യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പ്രളയജലത്തിലേക്ക്; മഹാരാഷ്ട്രയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യം 

കൊങ്കണ്‍ മേഖലയിലാണ് ഏറ്റവുമധികം ദുരിതം വിതച്ചത്
പ്രളയത്തില്‍ കുടുങ്ങിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമം
പ്രളയത്തില്‍ കുടുങ്ങിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമം

മുംബൈ: മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ നിരവധി പ്രദേശങ്ങളാണ് വെള്ളത്തിന്റെ അടിയിലായത്. കൊങ്കണ്‍ മേഖലയിലാണ് ഏറ്റവുമധികം ദുരിതം വിതച്ചത്. മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള റായ്ഗഡ് ജില്ലയിലും രത്‌നഗിരിയിലെ ചിപ്ലൂണിലും പലഭാഗത്തും രക്ഷാപ്രവര്‍ത്തകര്‍ക്കും പോലും എത്തിപ്പെടാന്‍ കഴിയാതെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചിപ്ലൂണില്‍ നിന്നുള്ള അത്തരത്തിലുള്ള ദൃശ്യമാണ് സോഷ്യല്‍മീഡിയയെ ഒന്നടങ്കം നടുക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയ യുവതിയെ കയറിട്ട് കെട്ടിടത്തിന്റെ മുകളിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ മുകളില്‍ എത്തി പിടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെ, രക്ഷാപ്രവര്‍ത്തകരുടെ കൈ വഴുതി യുവതി പ്രളയജലത്തിലേക്ക് തന്നെ തിരികെ വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ചിപ്ലൂണിന്റെ 50 ശതമാനത്തിലധികം ഭാഗവും വെള്ളത്തിന്റെ അടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. തീരനഗരമാണ് ചിപ്ലൂണ്‍. 70000 പേരാണ് ഇവിടെ താമസിക്കുന്നത്. 5000ലധികം ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

40 വര്‍ഷത്തിനിടെയിലെ ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. കൊങ്കണ്‍ മേഖലയില്‍ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com