വെള്ളം കുടിക്കാന്‍ നായ നദിയില്‍, പതുങ്ങി വന്ന് കൂറ്റന്‍ മുതല; പിന്നെ സംഭവിച്ചത്, നടുക്കുന്ന വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2021 01:50 PM |
Last Updated: 01st June 2021 01:50 PM | A+A A- |

നദിയില്‍ വെള്ളം കുടിക്കാന്‍ എത്തിയ നായയെ പിടികൂടാനുള്ള മുതലയുടെ ശ്രമം
ജയ്പൂര്‍: നദിയില്‍ വെള്ളം കുടിക്കാനെത്തിയ തെരുവുനായയെ ആക്രമിക്കുന്ന കൂറ്റന്‍ മുതലയുടെ ദൃശ്യം വൈറലാകുന്നു.രാജസ്ഥാനിലെ ചിത്തോര്‍ഗറിലാണ് സംഭവം നടന്നത്.
ചമ്പല്‍ നദീതീരത്തുകൂടി അലഞ്ഞു നടന്ന നായ വെള്ളം കുടിക്കാനോ ഭക്ഷണം തേടിയോ ആകാം നദിയിലേക്കിറങ്ങിയത്.അല്‍പം അകലെയായി വെള്ളത്തില്‍ കിടന്നിരുന്ന മുതല നായയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതറിയാതെ വെള്ളത്തിലിറങ്ങിയ നായയെ പിന്നിലൂടെയെത്തിയ മുതല ആക്രമിക്കുകയായിരുന്നു. നായയുടെ കഴുത്തിനു പിടുത്തമിട്ട മുതല പെട്ടെന്നു തന്നെ ഇരയുമായി വെള്ളത്തിലേക്ക് മറയുകയും ചെയ്തു.
റാണാപ്രതാപ് സാഗര്‍ ഡാമിനു സമീപമാണ് സംഭവം നടന്നത്. നിരവധി പക്ഷികളുടെ വാസസ്ഥലമാണ് ഈ നദീതീരം. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകര്‍ത്തിയത്. സംഭവം കണ്ടു നിന്നവര്‍ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം വിഡിയോ പകര്‍ത്താനാണ് ശ്രമിച്ചതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. കല്ലെടുത്തെറിഞ്ഞ് നായയുടെ ശ്രദ്ധതിരിക്കാനെങ്കിലും ശ്രമിക്കാമായിരുന്നു ഇവര്‍ക്കെന്നും പരാതി ഉയരുന്നുണ്ട്.