മുംബൈയിൽ ഇരുനില കെട്ടിടം തകർന്ന് 9 മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സൂചന

മും​ബൈ​യി​ൽ പാ​ർ‌​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ആണ് അപകടം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു
മുംബൈയിൽ കെട്ടിടം തകർന്ന് അപകടമുണ്ടായിടത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു/ഫോട്ടോ: എഎൻഐ
മുംബൈയിൽ കെട്ടിടം തകർന്ന് അപകടമുണ്ടായിടത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു/ഫോട്ടോ: എഎൻഐ

മും​ബൈ: ക​ന​ത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്ന് വീണ് 9 മരണം. മും​ബൈ​യി​ൽ പാ​ർ‌​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ആണ് അപകടം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 

ബു​ധ​നാ​ഴ്ച രാ​ത്രി 11..10 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ലാ​ദ് വെ​സ്റ്റി​ലെ ന്യൂ ​ക​ള​ക്ട​ർ കോം​പൗ​ണ്ടി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. മറ്റൊരു കെട്ടിടത്തിലേക്കാണ് ഇത് തകർന്ന് വീണത്. ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​മു​ള്ള മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ് ഇപ്പോഴുള്ളത്. ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ‌ താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്. 

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ എ​ട്ടോ​ളം‌‌ ബി​ഡി​ബി​എ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 15 പേ​രെ ര​ക്ഷ​പെ​ടു​ത്തി. കൂ​ടു​ത​ൽ പേ​ർ ഇ​നി​യും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്തം ന​ട​ത്തു​ന്ന​ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com