പൊലീസുകാരനായ അമ്മായിയച്ഛൻ പീഡിപ്പിച്ചു; വനിതാ കോൺസ്റ്റബിളിനെ മുത്തലാഖ് ചൊല്ലി ഭർത്താവ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th June 2021 03:43 PM  |  

Last Updated: 27th June 2021 03:43 PM  |   A+A-   |  

women

പ്രതീകാത്മക ചിത്രം

 

ലഖ്‌നൗ: പൊലീസുകാരനായ അമ്മയിയച്ഛൻ വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് ഇവരെ മുത്തലാഖ് ചൊല്ലി. ആർപിഎഫ് ഉദ്യോഗസ്ഥനായ നസീർ അഹമ്മദിനെതിരെയാണ് ആരോപണം. 

മീററ്റിലെ പൊലീസ് സ്റ്റേഷനിലാണ് ഇരയായ കോൺസ്റ്റബിൾ ജോലി ചെയ്യുന്നത്. ബുധനാഴ്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് അമ്മായിയച്ഛൻ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. നടന്നകാര്യങ്ങൾ പൊലീസുകാരനായ ഭർത്താവ് ആബിദിനോട് തുറന്നുപറഞ്ഞെങ്കിലും സഹായിക്കുന്നതിന് പകരം മുത്തലാഖ് ചൊല്ലുകയായിരുന്നു. 

മൂന്ന് വർഷം മുമ്പു വിവാഹിതയായ തനിക്ക് ഇപ്പോഴും സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ നിന്ന് പീഢനം നേരിടേണ്ടിവരാറുണ്ടെന്നും ഭർത്താവിന്റെ മാതാപിതാക്കൾ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും യുവതി പറഞ്ഞു. നസീറിനും ആബിദിനുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.