പ്രണയിച്ചത് ഒരേ പെണ്‍കുട്ടിയെ, കയ്യില്‍ അവളുടെ പേരെഴുതി; ബന്ധുക്കളായ രണ്ടു യുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി 

ബന്ധുക്കള്‍ കൂടിയായ രണ്ടു യുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: ബന്ധുക്കള്‍ കൂടിയായ രണ്ടു യുവാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഇരുവരും പ്രണയിച്ചത് ഒരേ പെണ്‍കുട്ടിയെ ആണെന്നാണ് പൊലീസ് പറയുന്നത്. 

രാജസ്ഥാനിലെ ബുണ്ടിയിലാണ് സംഭവം. 23 വയസ് വീതമുള്ള ദേവരാജ് ഗുര്‍ജാര്‍, മഹേന്ദ്ര ഗുര്‍ജാര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്. 
യുവാക്കളുടെ കയ്യില്‍ പെണ്‍കുട്ടിയുടെ പേര് വലിയ അക്ഷരത്തില്‍ എഴുതിയിരുന്നു. ആശ എന്ന പേരാണ് കയ്യില്‍ എഴുതിയിരിക്കുന്നത്.  

മരിക്കുന്നതിന് മുന്‍പ് ഒരു വിഡിയോയും ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ എടുത്തിരുന്നു. ആത്മഹത്യയ്ക്ക് ആരും കാരണക്കാരല്ലെന്നും വ്യക്തി പരമായ തീരുമാനമാണ് ആത്മഹത്യക്ക് പിന്നിലെന്നും ഇവര്‍ വ്യക്തമാക്കുന്നു.  ഇതിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും യുവാക്കള്‍ വിഡിയോയില്‍ പറയുന്നു. 

ഇരുവരും പ്രണയിച്ച പെണ്‍കുട്ടിക്ക് മറ്റൊരു വരനെ കണ്ടെത്തി അവളുടെ വിവാഹം നടത്തണമെന്നും യുവാക്കള്‍ അഭ്യര്‍ഥിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com