പ്രളയത്തില്‍ മരിച്ചവരെ കുറിച്ച് മിണ്ടിയില്ല; മോദിയെ അലട്ടുന്നത് 22 കാരിയുടെ ട്വീറ്റ്; പ്രിയങ്ക ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2021 07:34 PM  |  

Last Updated: 21st March 2021 07:34 PM  |   A+A-   |  

Priyanka Gandhi

ഫയൽ ചിത്രം

 


ജോര്‍ഹട്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അസമില്‍ പ്രളയത്തില്‍ അകപ്പെട്ട ജനങ്ങളേക്കാള്‍ മോദിക്ക് ആശങ്ക 22 വയസ്സുള്ള പെണ്‍കുട്ടി ചെയ്‌തൊരു ട്വീറ്റിലാണെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. അസമിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന. 

'ഞാന്‍ ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രദ്ധിക്കുകയായിരുന്നു. അദ്ദേഹം ഒരു വികസനത്തെ കുറിച്ചോര്‍ത്ത് വളരെയധികം ദുഃഖിതനാണെന്നു പറഞ്ഞു. ഞാന്‍ കരുതി അദ്ദേഹം അസമിന്റെ വികസത്തെ കുറിച്ചോ ബിജെപി അസമില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ചോ ആണ് പറയുന്നതെന്ന്. എന്നാല്‍ പ്രധാനമന്ത്രി പറയുന്നത് 22 വയസ്സുള്ള ഒരു പെണ്‍കുട്ടി(ദിശ രവി)യുടെ ട്വീറ്റിനെ കുറിച്ചാണെന്ന് കേട്ട് ഞാന്‍ ഞെട്ടി. അസമിലെ തേയില വ്യവസായം ഇല്ലാതാക്കാന്‍ കേണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തെറ്റായ ചിത്രങ്ങള്‍ കോണ്‍ഗ്രസ് സമൂഹമാധ്യമത്തില്‍ ഇട്ടതിനെ കുറിച്ചും അദ്ദേഹം വ്യാകുലവാനായിരുന്നു. ' പ്രിയങ്ക ഗാന്ധി പറഞ്ഞു. 

'ജനങ്ങള്‍ മുങ്ങിച്ചാവാന്‍ പോയ സമയത്ത് നിങ്ങള്‍ എന്തുകൊണ്ട് അസമിലേക്ക് വന്നില്ല? ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെടാത്തതില്‍ നിങ്ങള്‍ എന്തുകൊണ്ട് ആശങ്കപ്പെടുന്നില്ല? നിങ്ങള്‍ തേയില തോട്ടങ്ങളില്‍ പോയി അവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ടോ? 'പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബിജെപി വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാതെ എല്ലാ മേഖലയിലുമുള്ള ആളുകളെ വഞ്ചിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.