ഉച്ചത്തില്‍ പാട്ടുവെച്ചു, വാഹനത്തിന് മുകളില്‍ വരന്റെ ഡാന്‍സ്; നിക്കാഹ് നടത്താതെ മൗലവി മടങ്ങി

ഉത്തര്‍പ്രദേശില്‍ വിവാഹ ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിന് രണ്ടു വിവാഹചടങ്ങുകളുടെ കാര്‍മികത്വം വഹിക്കാന്‍ വിസമ്മതിച്ച് മുസ്ലിം മതപണ്ഡിതന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിന് രണ്ടു വിവാഹചടങ്ങുകളുടെ കാര്‍മികത്വം വഹിക്കാന്‍ വിസമ്മതിച്ച് മുസ്ലിം മതപണ്ഡിതന്‍. നിസ്‌കാര സമയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി പാട്ടുനിര്‍ത്താന്‍ കുടുംബാംഗങ്ങളോട് മുസ്ലീം മതപണ്ഡിതന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുസരിക്കാന്‍ തയ്യാറാവാതിരുന്നതാണ് പിന്മാറാന്‍ കാരണം.

കൈരാനയില്‍ ഞായറാഴ്ചയാണ് സംഭവം. 'വിവാഹ ഘോഷയാത്രയില്‍ വരന്മാര്‍ പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഒരേ വേദിയില്‍ വച്ച് രണ്ടു സഹോദരിമാരെ വിവാഹം കഴിക്കാനാണ് അവര്‍ പോയത്. നിസ്‌കാര സമയമാണ് പാട്ടുനിര്‍ത്താന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അവര്‍ അത് അനുസരിച്ചില്ല. തുടര്‍ന്ന് വിവാഹചടങ്ങുകളുടെ കാര്‍മികത്വം നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു'- മുസ്ലീം പണ്ഡിതന്‍ മൗലാന ഖാരി സുഫിയാന്‍ പറയുന്നു. തുടര്‍ന്ന് മറ്റൊരു മത പണ്ഡിതനെ കണ്ടെത്തിയാണ് വിവാഹം നടത്തിയത്. മുസ്ലീം മതപണ്ഡിതന്‍ പിന്മാറിയത് സംബന്ധിച്ച് ഗ്രാമത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിലര്‍ ഇതിനെ എതിര്‍ത്തപ്പോള്‍ മറ്റു ചിലര്‍ മതപണ്ഡിതന്റെ നടപടിയെ അനുകൂലിച്ച് രംഗത്തുവന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com