ബംഗാളില്‍ തൃണമൂല്‍ തന്നെ; ബിജെപി 120 സീറ്റുകള്‍ നേടും; ഇടതു-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിയും; അഭിപ്രായ സര്‍വെ

പശ്ചിമബംഗാളില്‍ വീണ്ടും തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ
മമത ബാനര്‍ജി / ഫോട്ടോ ട്വിറ്റര്‍
മമത ബാനര്‍ജി / ഫോട്ടോ ട്വിറ്റര്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വീണ്ടും തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ. സീ വോട്ടര്‍ അഭിപ്രായസര്‍വെയിലാണ് തൃണമൂലിന് 160 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പറയുന്നത്. ബിജെപി 112 സീറ്റുകളിലും ഇടത് സഖ്യം 22 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. 294 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 

പശ്ചിമ ബംഗാളില്‍ ബിജെപിയുമായി ശക്തമായ മത്സരം നടക്കുമെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സര്‍വേ, മമത ബാനര്‍ജിക്ക് നേരിയ മുന്‍തൂക്കമാണ് ഉണ്ടാവുകയെന്നും പറയുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഡിഎംകെകോണ്‍ഗ്രസ്ഇടത് സഖ്യം അധികാരത്തിലെത്തുമെന്നും അസമിലും പുതുച്ചേരിയിലും എന്‍ഡിഎ അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നുണ്ട്.

സിഎന്‍എക്‌സ് അഭിപ്രായ സര്‍വെ അനുസരിച്ച് ബംഗാളില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത പറയുന്നത്. തൃണമൂല്‍ 141 സീറ്റുകളും ബിജെപി 135 സീറ്റുകളും ഇടത് സഖ്യം 16 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com