വിജിലന്‍സ് റെയ്ഡിന് എത്തിയപ്പോള്‍ 20 ലക്ഷം കൂട്ടിയിട്ട് കത്തിച്ചു; തഹസില്‍ദാര്‍ അറസ്റ്റില്‍

കൈക്കൂലി വാങ്ങിയ കേസില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റിലായതില്‍ ഭയന്ന് തഹസില്‍ദാര്‍ 20 ലക്ഷം രൂപയുടെ നോട്ടുകള്‍ കത്തിച്ച് കളഞ്ഞു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭോപ്പാല്‍:  കൈക്കൂലി വാങ്ങിയ കേസില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റിലായതില്‍ ഭയന്ന് തഹസില്‍ദാര്‍ 20 ലക്ഷം രൂപയുടെ നോട്ടുകള്‍ കത്തിച്ച് കളഞ്ഞു. വിജിലന്‍സിന്റെ റെയ്ഡ് ഭയന്ന് വീട് അടച്ചിട്ട ശേഷമാണ് ഇത്രയധികം രൂപയുടെ നോട്ടുകള്‍ കത്തിച്ചുകളഞ്ഞത്.രാജസ്ഥാനിലെ സിറോദി ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 

കരാര്‍ ലഭിക്കുന്നതിനായി തഹസില്‍ദാറായ കല്‍പ്പേഷ് കുമാര്‍ ജെയിന് വേണ്ടി റവന്യൂ ഇന്‍സ്‌പെക്ടര്‍ പര്‍വാത് സിങ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തഹസില്‍ദാരുടെ വീട്ടില്‍ റെയ്ഡിനായി എത്തിയിരുന്നു. പുറത്തുനിന്നും പൂട്ടിയ രീതിയിലായിരുന്നു വീട്. ഈ  സമയത്ത് തഹസില്‍ദാര്‍ വീടിനകത്തുവച്ച് നോട്ടുകള്‍ നോട്ടുകള്‍ കത്തിച്ചുകളയുകായിരുന്നെന്ന് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊലീസിന്റെ സഹായത്തോടെ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ വീടിനകത്ത് കയറിയപ്പോഴാണ് അടുക്കളയില്‍ നോട്ടുകള്‍ കത്തിക്കുന്നത് കണ്ടത്. വീട്ടില്‍ നിന്ന് അനധികൃതമായ ഒന്നരലക്ഷം രൂപയും  കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പര്‍വാത് സിങ്, കല്‍പ്പേഷ് കുമാര്‍ ജെയിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com