ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ഞാൻ ജയിലിൽ കിടന്നു: ധാക്കയിൽ തുറന്നുപറഞ്ഞ് നരേന്ദ്ര മോദി 

ബംഗ്ലാദേശ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ധാക്കയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ധാക്ക: ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര പോരാട്ടം തന്റെ ജീവിതത്തിലെയും നിർണായക സംഭവമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ധാക്കയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അമ്പതാമത് സ്വാതന്ത്ര്യ ദിനത്തിൽ ബംഗ്ലാദേശിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.  

രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യയിൽ ഞാനും എന്റെ സഹപ്രവർത്തകരും സത്യാഗ്രമനുഷ്ടിച്ചു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അന്ന്‌ ഞാൻ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തിയതിന്റെ ഭാഗമായി ജയിലിൽ പോകാനും അവസരമുണ്ടായി", മോദി പറഞ്ഞു.

ധാക്കയിലെ നാഷണൽ പരേഡ് ഗ്രൗണ്ടിൽ പ്രസിഡന്റ് അബ്ദുൾ ഹമീദിനും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്കും ഒപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുത്തത്. 'മുജീബ് ജാക്കറ്റ്' ധരിച്ചാണ് പ്രധാനമന്ത്രി പരിപാടിക്കെത്തിയത്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുൾ റഹ്മാനോടുള്ള ആദരസൂചകമായിരുന്നു വസ്ത്രധാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com