'എന്തുകൊണ്ട് മോദിയുടെ വിസ റദ്ദാക്കുന്നില്ല'- രൂക്ഷ വിമർശനവുമായി മമത ബാനർജി

എന്തുകൊണ്ട് മോദിയുടെ വിസ റദ്ദാക്കുന്നില്ല- രൂക്ഷ വിമർശനവുമായി മമത ബാനർജി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ് സന്ദർശനത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാനാണ് മോദിയുടെ ശ്രമമെന്ന് മമത ആരോപിച്ചു. വിമർശനം ഉന്നയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദിയുടെ ബം​ഗ്ലാദേശ് സന്ദർശനത്തെയാണ് മമത വിമർശിച്ചത്. 

തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ മോദി ബംഗ്ലാദേശിലെത്തി ബംഗാളിനെക്കുറിച്ച് സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഖാരഖ്പുരിൽ മമത ആരോപിച്ചു. രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ മോദി ഒരകണ്ഡിയിലെ മതുവ വിഭാഗത്തിൽപ്പെട്ടവരുടെ ക്ഷേത്ര ദർശനം നടത്തിയതിനേയും മമത വിമർശിച്ചു. 

'2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ തൃണമൂൽ കോൺഗ്രസിന്റെ റാലിയിൽ ഒരു ബംഗ്ലാദേശി നടൻ പങ്കെടുത്തപ്പോൾ ബിജെപി ബംഗ്ലാദേശ് സർക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു വിഭാഗം ജനങ്ങളുടെ വോട്ട് നേടാനായി മോദി ബംഗ്ലാദേശിൽ പോയി. എന്തുകൊണ്ടാണ് മോദിയുടെ വിസ റദ്ദാക്കാത്തത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും'- മമത വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com