നാലാഴ്ചയ്ക്കിടെ 10 വയസില്‍ താഴെയുള്ള 470 കുട്ടികള്‍ക്ക് കോവിഡ്; ആശങ്കയോടെ ബംഗളൂരു

മാര്‍ച്ച് ഒന്നുമുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ബംഗളൂരൂവില്‍ പത്തുവയസില്‍ താഴെയുള്ള 470 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളരൂ: മാര്‍ച്ച് ഒന്നുമുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ബംഗളൂരൂവില്‍ പത്തുവയസില്‍ താഴെയുള്ള 470 കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 224 ആണ്‍കുട്ടികള്‍ക്കും 228 പെണ്‍കുട്ടികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ആദ്യദിവസങ്ങളില്‍ എട്ടോ ഒന്‍പതോ കുട്ടികള്‍ക്കായിരുന്നു രോഗബാധയെങ്കില്‍ അവസാനദിവസങ്ങളില്‍ അത് 46 ആയി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ കൂട്ടികള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും സ്‌കൂളുകള്‍ തുറന്നതുമാണ്് കോവിഡ് വ്യാപനത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

സ്്കൂളുകള്‍ തുറന്നതിന് പിന്നാലെ കുട്ടികള്‍ പുറത്തിറങ്ങുന്നത് പതിവായി. മറ്റ് പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതും രോഗം വര്‍ധിക്കാന്‍ ഇടയാക്കിയതായി ഡോ. ഗിരിധര റാവു പറയുന്നു. കൂടാതെ വീട്ടിലെ കോവിഡ് ബാധിതരുമായി കുട്ടികള്‍ ഇടപഴകുന്നതും രോഗവ്യാപനത്തിന് കാരണമായതായി ചൂണ്ടിക്കാണിക്കുന്നു. മാസ്‌ക് ധരിക്കാത്തതും സാമൂഹ്യ അകലം പാലിക്കാത്തതും കുട്ടികളെ എളുപ്പത്തില്‍ കോവിഡ് അപകടത്തില്‍പ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെങ്കിലും പാര്‍ക്കുകള്‍ പോലുള്ള മറ്റ് ഇടങ്ങളിലെ കൂടിച്ചേരലുകള്‍ സജീവമായതോടെ രോഗവ്യാപന സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിടണമെന്നും കുട്ടികളെ അടുത്തക്ലാസുകളിലേക്ക് ജയിപ്പിക്കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com