രാഷ്ട്രപതി രാം​നാ​ഥ് കോ​വി​ന്ദി​നെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യേ​ക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂ​ഡ​ൽ​ഹി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യേ​ക്കും. ചൊ​വ്വാ​ഴ്ച ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യേ​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി​ഭ​വ​ൻ അ​റി​യി​ച്ചു. 

നി​ല​വി​ൽ അദ്ദേഹത്തിന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി​ഭ​വ​ൻ വ്യ​ക്ത​മാ​ക്കി. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നു വെ​ള്ളി​യാ​ഴ്ച മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രാ​ഷ്ട്ര​പ​തി​യെ ശ​നി​യാ​ഴ്ച എ​യിം​സി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷ​മാ​ണ് ഡോ​ക്ട​ർ​മാ​ർ രാ​ഷ്ട്ര​പ​തി​ക്ക് ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com