ബൈക്ക് അലക്ഷ്യമായി ഹൈവേയിലേക്ക്, വെട്ടിച്ചു മാറി ട്രക്ക്; കൂട്ടയിടി (വിഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2021 02:18 PM |
Last Updated: 30th March 2021 02:18 PM | A+A A- |
സിസിടിവി ദൃശ്യം
ഇട റോഡില്‍നിന്ന് അശ്രദ്ധമായി ഹൈവേയിലേക്കു കയറുന്ന വാഹനങ്ങള്‍ ഉണ്ടാക്കാനിടയിലുള്ള അപകടങ്ങള്‍ പലതാണ്. ഹൈദരാബാദിലെ രാജേന്ദ്ര നഗറില്‍ ഇത്തരത്തിലുണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സൈബരാബാദ് ട്രാഫിക് പൊലീസ്.
രാജേന്ദ്ര നഗര്‍ ഹിമായത് സാഗര്‍ ടോള്‍ ഗേറ്റിലാണ് അപകടമുണ്ടായത്. ഇട റോഡില്‍ നിന്നു വന്ന മോട്ടോര്‍ സൈക്കിള്‍ മറ്റൊന്നും ശ്രദ്ധിക്കാതെ നേരെ ഹൈവേയിലേക്കു കയറുകയായിരുന്നു. പാഞ്ഞുവരികയായിരുന്ന ട്രക്ക് ഡ്രൈവര്‍ ഇതു കണ്ടു. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍, വേഗത്തില്‍ വന്ന ട്രക്ക് വലത്തേക്കു വെട്ടിച്ചു. അപ്പുറത്തെ ട്രാക്കില്‍ വേഗത്തില്‍ വരികയായിരുന്ന മറ്റൊരു ട്രക്കുമായി ഇടിഞ്ഞു മറിഞ്ഞു.
ఈ ప్రమాదంలో తప్పు ఎవరిది?
— CYBERABAD TRAFFIC POLICE సైబరాబాద్ ట్రాఫిక్ పోలీస్ (@CYBTRAFFIC) March 29, 2021
హిమాయత్ సాగర్ టోల్ గేట్ వద్ద జరిగిన ప్రమాదంలో తీవ్రంగా గాయపడిన లారీ క్లీనర్.#RoadSafety #RoadSafetyCyberabad pic.twitter.com/VrT0sbskDe
ഇരു ഡ്രൈവര്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നേരം ഹൈവേയില്‍ ഗതാഗത തടസ്സമുണ്ടായി.
അപകടത്തിന് കാരണമായ ബൈക്ക് യാത്രികന് പരിക്കൊന്നും പറ്റിയില്ല. ഇയാള്‍ തിരിച്ചു പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. ബൈക്ക് യാത്രികനെതിരെ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.