തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്യും; ഉദയനിധി ഇല്ല; രണ്ട് വനിതകൾ ഉൾപ്പെടെ 33 മന്ത്രിമാർ 

തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്യും; ഉദയനിധി ഇല്ല; രണ്ട് വനിതകൾ ഉൾപ്പെടെ 33 മന്ത്രിമാർ 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ട് വനിതകൾ ഉൾപെടെ 34 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. പുതിയ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പട്ടിക ഗവർണർ ബൻവാരിലാൽ പുരോഹിത് പുറത്തുവിട്ടിട്ടുണ്ട്. 

സ്റ്റാലിന്റെ മകൻ ഉദയനിധി ചെപ്പോക്ക് - തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയിൽ ഇല്ല. മന്ത്രിമാരുടെയും അവരുടെ വകുപ്പുകളും ഉൾപ്പെട്ട പട്ടിക ഇന്നാണ് സ്റ്റാലിൻ രാജ്ഭവന് നൽകിയത്. സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല. 

പാർട്ടി ജനറൽ സെക്രട്ടറി ദുരൈമുരുകൻ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിർന്ന നേതാക്കാളായ കെഎൻ നെഹ്റുവിന് നഗരഭരണവും പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇവി വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു. വനിത, സാമൂഹിക ക്ഷേമ വകുപ്പ് ലഭിച്ച തൂത്തുകുടിയിൽ നിന്നുള്ള ഗീതാ ജീവൻ പട്ടികജാതി, പട്ടിക വർഗ ക്ഷേമ വകുപ്പ് ലഭിച്ച കയൽവിഴി ശെൽവരാജ് എന്നിവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com