മഴപെയ്താലെ രക്ഷയുള്ളു; തവളകളെ അണിയിച്ചൊരുക്കി വിവാഹം; വീഡിയോ വൈറല്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവള കല്യാണം
മഴപെയ്താലെ രക്ഷയുള്ളു; തവളകളെ അണിയിച്ചൊരുക്കി വിവാഹം; വീഡിയോ വൈറല്‍

അഗര്‍ത്തല: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മഴദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവള കല്യാണം നടത്തി ത്രിപുരയിലെ ഒരുഗ്രാമം. പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്നുള്ള ആദിവാസി തേയിലത്തോട്ട തൊഴിലാളികളാണ് തവളുടെ കല്യാണം നടത്തിയത്.  വിവാഹവസ്ത്രങ്ങള്‍ അണിയച്ചായിരുന്നു ചടങ്ങുകള്‍. 

തവളക്കല്യാണത്തിന്റെ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹിന്ദു ആചാരങ്ങള്‍ അനുസരിച്ചാണ് വിവാഹം നടത്തിയത്. വിവാഹവസ്ത്രം ധരിപ്പിക്കുകയും ചെയ്തിരന്നു. വരന്‍ വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും വീഡിയോയില്‍ കാണാം. 

നേരത്തെയും പലയിടുത്തും തവള കല്യാണം നടത്തിയിട്ടുണ്ട്. ഹിന്ദു ആരാധനാ പ്രകാരം മഴയുടെ ദേവനായ ഇന്ദ്രനെ പ്രീണിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ വിവാഹം നടത്തുന്നതെന്നാണ് വിശ്വാസം. തവളകളെ വിവാഹം കഴിപ്പിക്കുന്നതിലൂടെ, നല്ല മഴ ലഭിക്കുമെന്നാണ് ഗ്രാമവാസികുളുടെ പ്രതീക്ഷ. ഇത് അവരുടെ തേയിലത്തോട്ടങ്ങളെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുമെന്നും അവര്‍ കരുതുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com