കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ച നാലുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍, എഎന്‍ഐ
കുഴല്‍ക്കിണറില്‍ നിന്ന് രക്ഷിച്ച നാലുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍, എഎന്‍ഐ

16 മണിക്കൂര്‍ നീണ്ട കഠിന പരിശ്രമം; 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരന്‍ പുതുജീവിതത്തിലേക്ക് 

രാജസ്ഥാനില്‍ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ 90 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരനെ രക്ഷിച്ചു. 16 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടിയെ രക്ഷിച്ചത്.

രാജസ്ഥാനിലെ ജലോറില്‍ വ്യാഴാഴ്ച രാവില പത്തുമണിക്കാണ് സംഭവം. ലച്ചാരി ഗ്രാമത്തില്‍ പുതുതായി കുഴിച്ച കുഴല്‍ക്കിണറിന് സമീപം കളിച്ചു കൊണ്ടിരിക്കേ നാലുവയസുകാരനായ അനിലാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്തനിവാരണ സേന അടക്കം നിരവധിപ്പേര്‍ ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കുട്ടിയെ രക്ഷിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാരുടെ സഹായത്തോട് കൂടി കുട്ടിയെ പുതിയ ജീവിതത്തിലേക്ക് നയിച്ചത്.

കുട്ടി സുരക്ഷിതമാണെന്നും ആരോഗ്യനിലയില്‍ ഭയപ്പെടാനില്ലെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്ന സമയത്ത് കുട്ടിക്ക് ഓക്‌സിജന്‍ സഹായം നല്‍കിയിരുന്നു. പൈപ്പ്‌ലൈന്‍ വഴിയാണ് കുട്ടിക്ക് ഓക്‌സിജന്‍ എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com