കോണ്‍ഗ്രസ് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നു,; കേരളത്തില്‍ രോഗികള്‍കൂടാന്‍ കാരണം രാഹുലിന്റെ റാലിയും; സോണിയക്ക് നഡ്ഢയുടെ കത്ത്‌

മഹാമാരിക്കാലത്ത് ജനത്തെ സഹായിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രയത്‌നത്തിന്റെ വില കളയുന്നതാണ് മുതിര്‍ന്ന നേതാക്കളുടെ  പ്രചാരണം 
ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഢ / ഫയല്‍ ചിത്രം
ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഢ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ. രാജ്യം സധൈര്യമായാണ് മഹാമാരിയെ നേരിടുന്നത്. അതിനിടെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തി പടര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

മഹാമാരിക്കിടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പെരുമാറ്റം ഏറെ വേദനിപ്പിക്കുന്നു. കോവിഡിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്നും എന്നാല്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിലടക്കം വന്‍ റാലികള്‍ നടത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് പറയുന്നത് കോണ്‍ഗ്രസിന്റെ  ഇരട്ടത്താപ്പാണ്. കേരളത്തില്‍ കോവിഡ് രോഗികള്‍ കൂടാന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയും കാരണമായി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതായും കത്തില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com