മൂത്തമകന്റെ അന്ത്യകര്‍മ്മം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രണ്ടാമത്തെ മകനും മരിച്ചു; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 18 പേര്‍; പരിഭ്രാന്തിയില്‍ ഗ്രാമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2021 12:51 PM  |  

Last Updated: 12th May 2021 12:51 PM  |   A+A-   |  

covid death

ചിത്രം: പിടിഐ

 

ലക്‌നൗ: കോവിഡ് രണ്ടാം തരംഗത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അത്തരത്തില്‍ ഒരുകുടുംബം അനുഭവിക്കുന്ന വേദനാജനകമായ വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാമാരിയില്‍ ഒരച്ഛന് മണിക്കൂറുകള്‍ക്കുളളില്‍ രണ്ട് മക്കളെയാണ് നഷ്ടപ്പെടുത്തിയത്. 

അതര്‍സിങ് എന്ന അച്ഛനാണ് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് മക്കളെ നഷ്ടമായത്. ബന്ധുക്കള്‍ക്കൊപ്പം മകന്‍ പങ്കജിന്റെ അന്ത്യകര്‍മ്മം നടത്തി വീട്ടിലെത്തിയപ്പോഴാണ് രണ്ടാമത്തെ മകന്‍ ദീപക്കും മരിച്ചെന്ന നടുക്കുന്ന വാര്‍ത്ത പിതാവ് അറിഞ്ഞത്. മക്കളുടെ മരണം ഉണ്ടാക്കിയ വേദനയില്‍ നിന്ന് ഭാര്യയെ ആശ്വസിപ്പിക്കാന്‍ പോലും പിതാവിന് കഴിയുന്നില്ല. 24 മണിക്കൂറിനുള്ളില്‍ രണ്ട് മക്കളെയാണ് ഈ രക്ഷിതാക്കള്‍ക്ക് നഷ്ടമായത്.

മക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാണോ മരണമുണ്ടായതെന്ന് വ്യക്തമല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രേയ്റ്റ് നോയിഡയില്‍ 18 പേരാണ് മരിച്ചത്. ഇതില്‍ ആറ് സ ്ത്രീകളും ഉള്‍പ്പെടുന്നു.ഏപ്രില്‍ 28നാണ് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവര്‍ക്കെല്ലാം പനി ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. എല്ലാവരിലും ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നതായും ഉവര്‍ പറയുന്നു. ആളുകള്‍ കൂട്ടത്തോടെ മരിച്ചതില്‍ ഗ്രാമവാസികള്‍ പരിഭ്രാന്തിയിലാണ്.